12:01am 13 November 2026
NEWS
എൽ ജി ഇ ഇന്ത്യ സോളാർ പവർ പി പി എ കരാറുകൾ ഒപ്പുവച്ചു.
28/03/2026  12:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എൽ ജി ഇ ഇന്ത്യ സോളാർ പവർ പി പി എ കരാറുകൾ ഒപ്പുവച്ചു

 

 കൊച്ചി: ഹിന്ദുജ റിന്യൂവബിൾസ് എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച് ആർ ഈ പി എൽ), സൺഷുവർ എനർജി എന്നിവയുമായി എൽജിഇ ഇന്ത്യ ദീർഘകാല സോളാർ പവർ പർച്ചേസ് എഗ്രിമെന്റുകളിൽ (പി പി എ) ഒപ്പുവച്ചു.

 ഈ കരാറിലൂടെ എൽ ജി ഇലട്രോണിക്സ് ഇന്ത്യയുടെ ഗ്രേറ്റർ നോയിഡ യൂണിറ്റിലേക്ക് സൺഷുവർ എനർജി 11 മെഗാ വാട്ട് പീക്കും (എം ഡബ്ലിയു പി ), പൂനെ യൂണിറ്റിലേക്ക് എച്ച് ആർ ഇ പി എൽ 9.80 എം ഡബ്ലിയു പി സോളാർ പവറും നൽകും. ഇതിലൂടെ പ്രതിവർഷം ഏകദേശം 3.21 കോടി യൂണിറ്റ് റിന്യൂവബിൾ എനർജിയാണ് കമ്പനി ഉറപ്പാക്കിയിരിക്കുന്നത്. ഇത് രണ്ട് പ്ലാന്റുകളുടെയും മൊത്തം റിന്യൂവബിൾ എനർജി ഉപയോഗം വർദ്ധിപ്പിക്കുകയും O.61മെട്രിക് ടൺ കാർബൺ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ സുസ്ഥിര ഉല്പാ ദനത്തിലേക്കുള്ള യാത്ര ശക്തിപ്പെടുത്തുമെന്നതും ഈ ധാരണയുടെ മറ്റൊരു പ്രധാന നേട്ടമാണ്. 25 വർഷം കാലാവധിയുള്ള കരാറിലെ പ്രവർത്തനങ്ങൾ 2026 ന്റെ രണ്ടാം പാദത്തിൽ ഔദ്യോഗികമായി ആരംഭിക്കും. എൽജിയുടെ രാജ്യത്തെ പ്രഥമ റിന്യൂവബിൾ എനർജി പ്രൊജക്ടും ആദ്യ സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെൻ്റുമാണ് ഇതെന്നും കമ്പനി എംഡിയും ചീഫ് സെയിൽസ് ആൻറ് മാർക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജ്യൂ ജിയോൺ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img